"നീങ്കൾ പാർത്തു കൊണ്ടിരുപ്പത് സണ്‍ റ്റീവിയിൻ തമിഴ് മാലൈ! "
ഇതാദ്യം കേൾക്കുന്നത് കേബിൾ ടീവി നാട്ടിൽ പ്രചാരത്തിൽ വന്നകാലത്താണ്.
ഈയിടെയായി അടുക്കളയിൽ നിൽക്കുമ്പോൾ തൊട്ടടുത്ത ഫ്ലാറ്റിൽനിന്നും പലപ്പോഴായി ഇത് കേൾക്കാറുണ്ട്. അവിടത്തെ പുതിയ താമസക്കാർ ചെന്നൈയിൽ നിന്നെത്തിയ മധ്യവയസ്കയും അവരുടെ വളരെ പ്രായമായ മാതാപിതാക്കളുമാണ്. രാവിലത്തെ വാർത്തയുടെയും, പകൽസീരിയലുകളുടെയും മറ്റും ശബ്ദരേഖകൾ ചെവിയോർത്താൽ വ്യക...്തമാണ്. അതിരാവിലെ മകളുടെ കൈ പിടിച്ചുകൊണ്ടുള്ള നടത്തമല്ലാതെ അവരുടെ നേരമ്പോക്ക് ഇതുമാത്രമാണെന്ന് തോന്നുന്നു.
ഏതുനേരവും സണ്‍ ടീവി വെച്ചുകൊണ്ടിരുന്ന ഒരു മാമി ഉണ്ടായിരുന്നു ചെന്നൈയിൽ. ഞങ്ങൾ മൂന്നു കൂട്ടുകാർ ചേർന്ന് വാടകക്കെടുത്ത ഫ്ലാറ്റിന്റെ ഉടമസ്ഥയായിരുന്ന അവർ ഇടയ്ക്കിടെ നാഗർകോവിലിൽനിന്നും അവിടെ വന്നുതാമസിക്കുകയും തൊട്ടതിനും പിടിച്ചതിനും ഇഷ്ടക്കേട് കാട്ടുകയും ചെയ്തിരുന്നു. ഞങ്ങളുമായി അടുത്തിടപഴകാനുള്ള മടി കൊണ്ട് അവർ വരുമ്പോൾ മാത്രം തുറക്കുന്ന മുറിയിലെ പൊടിപിടിച്ച കസേര പുറത്തിട്ട് അതിൽ മാത്രം ഇരിക്കുകയും അവിടുത്തെ കിടക്കയിൽ മാത്രം ഉറങ്ങുകയും ചെയ്ത ഒരു ശുദ്ധക്കാരി. ആ വീട്ടിലെ പൂജാമുറി അടുക്കളയിൽ തന്നെയായതുകൊണ്ട് ആ വഴി നടക്കുന്നത് ആർക്കും ഒഴിവാക്കാനാവില്ല.
"നീ ശുത്തമാ താനേ ഇരുക്കായ്? ഇല്ലേന്നാ ഇപ്പിടി വരാതെ... അന്ത പ്ലേറ്റ് തൊടാതെ... ഇന്ത ചെയറിൽ ഉക്കാരാതെ " എന്നൊക്കെ മുഖത്തുനോക്കി പറയുന്നതുകൊണ്ട് അവർ ഉള്ളപ്പോൾ വീട്ടിലേക്കു വരാൻ തന്നെ ഞങ്ങൾക്ക് മടിയായിരുന്നു. ഇനി വൈകിയെങ്ങാനും എത്തിയാലോ, കയറുമ്പോൾതന്നെ അടിമുടി വീക്ഷിച്ച്, ഒന്നിരുത്തി മൂളി, ദീർഘമായി നിശ്വസിച്ച് അനിഷ്ടം പ്രകടിപ്പിക്കും. ജോലി കഴിഞ്ഞു ബസ് പിടിച്ചും നടന്നുമൊക്കെ തളർന്നുവന്നു കയറുമ്പോൾ വേറെ എവിടെയോ പോയതുപോലെയുള്ള പ്രതികരണം ശരിക്കും ഞങ്ങളിൽ അവരോട് ഒരു വെറുപ്പുതന്നെ ഉണ്ടാക്കിയിരുന്നു.
ഞങ്ങളുടെ പ്രായമാവാം, അവരുടെ ചെറിയ പരാജയങ്ങൾ പോലും ആസ്വാദ്യമാക്കിയത്. വീട്ടുടമസ്ഥ ആയതിനാൽ മറ്റു പ്രതികാരനടപടികളൊന്നും കഴിയാത്തതുകൊണ്ട് അവരുടെ പ്രിയപ്പെട്ട ടീവി പരിപാടികൾ മുടക്കുക എന്നതിലായിരുന്നു ഞങ്ങൾ കണ്ടെത്തിയ സന്തോഷം. പോരാത്തതിന് അവരുടെ ടീവി പണി മുടക്കിയതിനാൽ ഞങ്ങളുടെതായിരുന്നു അവരുപയോഗിച്ചിരുന്നത് എന്നതും ഞങ്ങൾക്ക് ഗുണകരമായി.
അങ്ങനെ ഒരു ഞായറാഴ്ച രാവിലെ കൂട്ടുകാരിയുടെ കൂടെ പള്ളിയിൽ പോയി, വരുന്ന വഴി ബജറ്റിൽ ഒതുങ്ങുന്ന ചില്ലറ ഷോപ്പിങ്ങും തീറ്റയും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നമ്മുടെ മാമി അവരുടെ ഇഷ്ടതാരമായ വിജയിന്റെ ഏതോ ഹിറ്റ് പടം കാണാനുള്ള തയ്യാറെടുപ്പിലായിരുന്നു.
"ഇന്നേക്ക് വിജയ് പടമിരുക്ക്.. വെലൈയെല്ലാം സീക്രം മുടിച്ചിട്ടേൻ! നല്ല പടം! അന്നൈക്ക് വന്തപ്പോ കറന്റ് പോയിട്ത്ത്.. പാക്കവേ മുടിയലെ.. "
കൂടെയുള്ളവൾ ഓടിപ്പോയി പത്രത്തിൽ തപ്പി..
"ഏയ്.. ഇന്നല്ലേ നമ്മടെ സുരേഷ് ഗോപീടെ ഹിറ്റ് പടം! അത് കണ്ടേ പറ്റൂ.. നമ്മുടെ അഭയ കേസ് ആണ്.. അടിപൊളിയാണ്.. മാമിക്ക് താൻ മലയാളം കേട്ടാൽ പുരിയുമേ.."
ആ പ്രത്യേകനിമിഷം മുതൽ ഞങ്ങൾ സുരേഷ് ഗോപീടെ കടുത്ത ആരാധികമാരായി..
ടീവി അവരുടെതല്ലാത്തതുകൊണ്ട് മാമി വിഷണ്ണയും നിശബ്ദയുമായിരുന്നു.
പടം കണ്ടുതുടങ്ങിയപ്പോൾതന്നെ ഞങ്ങൾക്ക് മടുപ്പായി.. പ്രതികാരദാഹം കൊണ്ട് കുറച്ചുനേരം കൂടെ പിടിച്ചിരുന്നുവെങ്കിലും റിമോട്ട് താമസിയാതെ മാമിക്ക് കൈമാറി ഞങ്ങൾ മുറിയിലേക്ക് പോയി. എന്തായാലും താമസിയാതെ അവർ മടങ്ങിപ്പോയി.
എന്നാൽ അതിനടുത്ത തവണ മാമി വന്നപ്പോൾ ക്ഷീണിതയായിരുന്നു. നീണ്ട യാത്രകൊണ്ടാവാം പനിയും പിടിപെട്ടിരുന്നു. ഇടയ്ക്ക് കാപ്പി ഉണ്ടാക്കിക്കൊടുത്തും മരുന്ന് വാങ്ങിക്കൊണ്ടുവന്നു കൊടുത്തും ഞങ്ങളാലാവുംപോലെ സഹായിച്ചതുകൊണ്ടാവാം പഴയ ശുദ്ധവും വഴക്ക് പറയലും പാടേ കുറഞ്ഞു. ഇടയ്ക്കിടെ അമേരിക്കയിലുള്ള ഏകമകൻ വിളിക്കാത്തതിൽ സങ്കടപ്പെട്ടു. മരുമോളുടെ ഇഷ്ടമില്ലായ്മയെ കുറിച്ച് പരിഭവം പറഞ്ഞു. അന്യജാതി ആണെങ്കിലും വയ്യാതെ വരുമ്പോൾ ചൂടുവെള്ളം കൊടുക്കാൻ ഏതോ നാട്ടിൽ നിന്ന് ജീവിക്കാൻ വന്നുകിടക്കുന്ന പെണ്‍കുട്ടികളെ ഉള്ളൂ എന്ന തിരിച്ചറിവാകണം ഒരുപക്ഷെ അവരെ മാറ്റിയത്.
അങ്ങനെ, പ്രഭാതത്തിൽ കാപ്പി ഒരുമിച്ചു കുടിച്ചും കുശലം പറഞ്ഞും വൈകിയെത്തുമ്പോൾ ആരോഗ്യം നോക്കാത്തതിന് അമ്മയെപോലെ ശകാരിച്ചും ഞങ്ങളുടെ ഭക്ഷണം പങ്കിട്ടും അവർ ഞങ്ങളിലൊരാളായി. മലയാളവും കുറേശ്ശെ പേശിത്തുടങ്ങി! ഹും.. മ്മളോടാ കളി!
*പേരിനു കടപ്പാട് ശ്രീ.വിരോധാഭാസൻ :)

4 comments:
நீங்கள் இப்போது பார்த்து முடித்தது சிவகாமியின் பக்கத்து வீட்டு மாமியெ மயக்குவது எப்படி...
ഒരു റിമോട്ട് കൊടുത്ത് മലയാളം വരെ പറയിപ്പിച്ചു.. കൊള്ളാം...
ശുദ്ധഗതിക്കാരുമായി അടുത്തിടപഴകുമ്പോഴാണ് അവരുടെ പട്ടുസ്വഭാവം ബോദ്ധ്യപ്പെടുക....
മാമി ഇപ്പോള്‍ സന്തോഷത്തിലായിരിക്കും....
ആശംസകള്‍
സ്നേഹത്താല്‍ മാറാത്ത മനുഷ്യരുണ്ടോ?
സ്നേഹം കൊണ്ട് കീഴടക്കാത്തതായി ഒന്നുമില്ല വളരെ നന്നായി എഴുതി ,,,
Post a Comment