കല്ലുപെൻസിൽ മറന്ന ദിവസങ്ങളിൽ
കയ്യിലുള്ളത് മുറിച്ച്
ഏറ്റവും വലിയ കഷണം
എന്ന വാഗ്ദാനം!
ചോദ്യോത്തരവേളയിൽ
ശരിയുത്തരം മനസിലൊളിപ്പിച്ച്,
ചൂരലിന് നേരെ
ഒപ്പം നീളുന്ന ഉള്ളംകൈ!
വിഷമിച്ചിരിക്കുമ്പോൾ
പഴയ അമളിയോർമ്മിപ്പിച്ച്
ഒരുമിച്ചുയരുന്ന പൊട്ടിച്ചിരി !
ഹോസ്റ്റലിലെ ഇരുട്ടിൽ
ഒരേ ശ്രുതിയിൽ
ഉയരുന്ന കൂവൽ !
'ആ' ദിനങ്ങളിൽ
ഉടുപ്പിനുപിന്നിൽ
അരുണവർണ്ണപൊട്ടില്ലെ-
ന്നുറപ്പിക്കുന്ന ധൈര്യം !
മെസ്സേജ് ബോക്സിലെ
മൌനത്തിന്റെയും
വെറും മൂളലുകളുടെപോലും
അർത്ഥമറിഞ്ഞെത്തുന്ന,
ദൂരം വിസ്മരിപ്പിക്കുന്ന സാന്ത്വനം!
ഈ ഉടുപ്പ് സുന്ദരമെങ്കിലും
നിനക്ക് ചേരില്ലെന്ന് പറയുന്ന
തുണിക്കടയിലെ ട്രയൽ റൂം കണ്ണാടി !
മുന്നിലും പിന്നിലുമല്ലാതെ
ഒരുമിച്ചുനീങ്ങാനും,
ചിലനേരങ്ങളിൽ
ഒരു തല താങ്ങാനും
ശക്തിയുള്ള ചുമൽ!
21 comments:
സൌഹൃദത്തിന്റെ അക്ഷരാര്‍ത്ഥം..
അതെ.. അതെ..
ഒരുകൈതാങ്ങായ് എന്നും എങ്ങും കൂടെ........
ആശംസകള്‍
കൂടെയുള്ളത് എന്നും ഒപ്പമുള്ളത്.
കണ്ണാടിപോലെയൊരു ചങ്ങാതിപോലെയെന്നോ?
സൗഹൃദം ഗുണകാംക്ഷ തന്നെയാണത്
Oru kochu nombaram
സൌഹൃദമെന്നും വിലമതിക്കാനാവാത്ത സമ്പാദ്യം തന്നെ!
മനസ്സറിഞ്ഞ സൗഹൃദങ്ങള്‍ ഒരു പുണ്യം തന്നെയാണ്..
എത്ര ശക്തമാണീ സൗഹൃദം !
ഹൃദയം കൊണ്ടെഴുതിയ വരികള്‍ !! ആശംസകള്‍
മുന്നിലും പിന്നിലുമല്ലാതെ
ഒരുമിച്ചുനീങ്ങാനും,
ചിലനേരങ്ങളിൽ
ഒരു തല താങ്ങാനും
ശക്തിയുള്ള ചുമൽ
ഹൃദ്യം ,ഇഷ്ടായി ....
തളര്‍ച്ച തോന്നുമ്പോള്‍ തല ചായ്ക്കാന്‍ ഒരു ചുമല്.. ഓരോരുത്തരുടെയും ആഗ്രഹം ആണത്..
ഹൃദ്യം ഈ വരികള്‍..
സൗഹൃദങ്ങളുടെ മറക്കാനാവാത്ത വരികള്‍
മധുരം
സുന്ദരം
ഈ
സൗഹൃദം !
അസ്രൂസാശംസകള്‍
എന്റെ മനസിലെ അതെ വരികള്‍ എങ്ങനെ കണ്ടെന്റെ ശിവകാമീ?? ചില പെണ്സൌഹൃദങ്ങള് എന്ന് ഞാന്‍ തിരുത്തിയേനെ ട്ടാ പേര് :)
ചേച്ചി നല്ല കവിത...
സൗഹൃദം .....
ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും മായാതെ മറയാതെ നമ്മള് കാത്തുസൂക്ഷിക്കുന്ന ഒരു ബന്ധം.....
മുന്നിലും പിന്നിലുമല്ലാതെ
ഒരുമിച്ചുനീങ്ങാനും,
ചിലനേരങ്ങളിൽ
ഒരു തല താങ്ങാനും
ശക്തിയുള്ള ചുമൽ!
തീര്‍ച്ചയായും ഇത് തന്നെയാണ് സൗഹൃദം.
"വിഷമിച്ചിരിക്കുമ്പോൾ
പഴയ അമളിയോർമ്മിപ്പിച്ച്
ഒരുമിച്ചുയരുന്ന പൊട്ടിച്ചിരി !
ഹോസ്റ്റലിലെ ഇരുട്ടിൽ
ഒരേ ശ്രുതിയിൽ ഉയരുന്ന കൂവൽ!"
:)
ആ പൊട്ടിചിരിയും കൂവലും
പതിറ്റാണ്ടുകള്‍ക്ക് ശേഷവും
ഇന്നും കാതില്‍!
എന്നും ഉണ്ടാവും:)
അതാണ് 'സൗഹൃതം'!!
'ആ' ദിനങ്ങളിൽ ഉടുപ്പിനുപിന്നിൽ അരുണവർണ്ണപൊട്ടില്ലെ- ന്നുറപ്പിക്കുന്ന ധൈര്യം............ !
തികച്ചും ചിന്തകള്‍ക്ക് ബലമേകുന്ന ഒരു പോസ്റ്റ്. :)
Post a Comment