About Me

My photo
A person who loves to read, write, sing and share thoughts.

Tuesday, August 2, 2011

എനിക്കും നിനക്കുമിടയില്‍

അന്ന്,
നീ ഞാന്‍ തന്നെയല്ലേ..
നമ്മളൊന്നല്ലേ
നമുക്കിടയില്‍ എന്തെന്ന്
രണ്ടു ചിരികള്‍ക്ക് ഒരേ ശ്രുതി.

ഇന്ന്,
ഒന്നുമില്ലെന്ന് തെളിയിക്കാന്‍
കോഫീഡേയിലെ മേശ..
രണ്ടു കപ്പുകളിലെ തണുപ്പും ചൂടും
വെവ്വേറെ ചിന്തകളെ പൊതിഞ്ഞ മൌനം
ദീര്‍ഘനിശ്വാസം
വിടചൊല്ലലിന്റെ ഉപചാരം.

ഇപ്പോള്‍,
വാതില്‍ക്കലെത്തി
തിരിഞ്ഞുനോക്കുമ്പോള്‍
തിരയുന്നത്
ഒരു പിന്‍വിളിയോ
മറന്നുവെച്ച മനസോ..

4 comments:

അനില്‍കുമാര്‍ . സി. പി. said...

ശിവാ, കവിതയിലും ഒരു ശ്രമം അല്ലേ?
പക്ഷെ എനിക്ക് ശിവയുടെ കഥകളാണ് ഇഷ്ടം.

Manoraj said...

നിരുത്സാഹപ്പെടുത്തുകയല്ല ശിവ.. പക്ഷെ അനിലിനോട് ഞാന്‍ പരിപൂര്‍ണ്ണമായി യോജിക്കുന്നു. അത്രയേറെ ജീവനുണ്ട് പലപ്പോഴും ശിവയുടെ കഥകള്‍ക്ക്.

ഇവിടെ അന്ന്, ഇന്ന് എനിക്കിഷ്ടമായി. പക്ഷെ അവസാനം അത്ര ഇഷ്ടമായില്ല.

Fousia R said...

വിഫലവ്യഗ്രതകളുടെ ഉപചാരങ്ങളെ വ്യക്തമായി കാണിച്ചു.

ശിവകാമി said...

എല്ലാവര്‍ക്കും നന്ദി.