ഈ നാടിനോട് വിടപറയുമ്പോള്‍ നന്ദി പൂര്‍വ്വം സ്മരിക്കേണ്ട ഒരുപാട് മുഖങ്ങള്‍ ഉണ്ട്. സുഹൃത്തുക്കള്‍ ആയും ബന്ധുക്കളായും ഒക്കെ ഒരുപാടുപേര്. ഇവരിലൊന്നും പെടാത്ത പ്രിയമുള്ള ഒരു മുഖമാണ് സുഗുണാമ്മയുടെത്.
സുഗുണാമ്മ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി എന്റെ വീട്ടു ജോലിക്കാരി ആണ് എന്ന് പറയുന്നതിനേക്കാള്‍, തെലുങ്ക് എന്ന ഭാഷ ഒരു പരിധിവരെ മനസിലാക്കാനും അത്യാവശ്യം തിരിച്ചു പറയാനും എന്നെ പ്രാപ്തയാക്കിയ, എനിക്ക് ചുറ്റും നടക്കുന്ന വലുതും ചെറുതുമായ വിശേഷങ്ങള്‍ (പലതും എനിക്ക് മനസിലായില്ലെങ്കിലും) പറഞ്ഞു തരുന്ന, ചെറിയ കാര്യങ്ങള്‍ക്കു പോലും ഉറക്കെ പൊട്ടിച്ചിരിക്കുന്ന, ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും എപ്പോഴും അറിയണമെന്ന് ആഗ്രഹമുള്ള (എനിക്കിഷ്ടമല്ലാത്ത അവരുടെ ഒരു സ്വഭാവം) വിശേഷാവസരങ്ങളില്‍ ഗൌനിച്ചില്ലെങ്കില്‍ മുഖം വീര്‍പ്പിക്കുന്ന ഒരു സാധാരണക്കാരി എന്ന് പറയാനാണ് എനിക്കിഷ്ടം.
പലപ്പോഴും അവരുടെ ചോദ്യങ്ങള്‍ ഞാന്‍ മനസിലാക്കി എടുക്കുന്നത് തന്നെ കഷ്ടപ്പെട്ടാണ്. അതിന് ഉത്തരം പറയാന്‍ പെടുന്ന പാട് അതിലേറെ... അതുകൊണ്ട് തന്നെ അവരുടെ മിക്ക ചോദ്യങ്ങളും ഞാന്‍ ഒന്നുകില്‍ കേട്ടില്ലെന്നു നടിക്കുകയോ മനസിലായില്ലെന്നു ആംഗ്യം കാട്ടുകയോ ചെയ്തുപോന്നു. :)
സുഗുണാമ്മ എല്ലാ വീട്ടുജോലിക്കാരെയും പോലെ തന്നെ നമ്മള് അരികില്‍ ഉള്ളപ്പോള്‍ കുറച്ചു കാര്യമായും അല്ലാത്തപ്പോള്‍ ഉഴപ്പിയും പണികള്‍ ചെയ്തിരുന്നു. എങ്കിലും എനിക്കവരില് ഇഷ്ടമായത് അവരുടെ കലര്‍പ്പില്ലാത്ത സ്നേഹമെന്നോ സഹാനുഭൂതിയെന്നോ അതുമല്ലെങ്കില്‍ മാനുഷിക പരിഗണനയെന്നോ വിളിക്കാവുന്ന ഗുണമാണ്. വീട്ടില്‍ വന്നു കയറിയ ഉടനെ കുഞ്ഞുങ്ങളോട് എന്തെങ്കിലും കൊഞ്ചി പറയുകയോ എന്റെ പിന്നില്‍ വന്നുനിന്നു കുട്ടികളെ പോലെ എന്തെങ്കിലും ശബ്ദമുണ്ടാക്കി ഞെട്ടിക്കുകയോ ചെയ്തു ഉറക്കെ ചിരിക്കുന്നത് ചിലപ്പോഴെങ്കിലും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എന്റെ മുഖത്ത് ക്ഷീണം കണ്ടാല്‍ ഉടനെ അന്വേഷിക്കും. വയ്യ എന്നറിഞ്ഞാല്‍ എന്നെ വിശ്രമിക്കാന്‍ നിര്‍ബന്ധിക്കും. അവരുടെ പരിധിയില്‍ അല്ലാത്ത ജോലികള്‍ കൂടെ ചോദിക്കാതെ തന്നെ ചെയ്യും. പോകാന്‍ നേരത്ത് ഒരിക്കല്‍ കൂടി എന്റെ സുഖാന്വേഷണം നടത്തും. അവശതയില്‍ നമ്മെ തേടിയെത്തുന്ന ഒരു അന്വേഷണം പോലും മരുഭൂമിയിലെ കുളിര് കാറ്റാവും. എന്റെ ഗര്‍ഭകാലത്താണ് പലപ്പോഴും അത് ശരിക്കും അനുഭവപ്പെട്ടിട്ടുള്ളത്.
സുഗുണാമ്മക്ക് ഞങ്ങളോടുള്ള സ്നേഹത്തിന് അവര്‍ കാരണമായി പറയുന്നത് മറ്റുള്ള വീട്ടുകാരില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ അവരെ 'അമ്മ' എന്ന് ചേര്‍ത്ത് വിളിക്കുന്നുവത്രേ. (ഇവിടെ സ്ത്രീകളെ ബഹുമാനപൂര്‍വ്വം വിളിക്കുന്നത് പേരിനോടോപ്പമോ അല്ലാതെയോ അമ്മ ചേര്‍ത്താണ്.). പന്ത്രണ്ടു വയസിലെ തിരണ്ടു കുളിയും അടുത്ത വര്‍ഷം നടന്ന കല്യാണവും ഉടനെയുള്ള പ്രസവവും നിരത്തി അവര്‍ പറഞ്ഞ കണക്കനുസരിച്ച് ഞങ്ങള്‍ തമ്മില്‍ രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസമേ ഉള്ളൂ.
ഞങ്ങള്‍ ഈ നാട് വിടുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഞാന്‍ സുഗുണാമ്മയെ അറിയിച്ചത്. "അയ്യോ അപ്പോള്‍ ഇനി ഇങ്ങോട്ട് പിന്നെ വരില്ലേ " എന്നൊക്കെയാണ് അവര്‍ ചോദിച്ചതെന്ന് തോന്നുന്നു. മനസ്സില്‍ വന്ന ഉത്തരം തെലുങ്കില്‍ വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചില്ല. അവരുടെ കണ്ണുകളില്‍ നനവ് പടരുന്നത് കാണാത്തതുപോലെ നിന്നു.
അവര്‍ക്ക് കൊടുക്കാനായി എന്റെ ഒരു പട്ടുസാരിയും കുറച്ചു പൈസയും ഞാന്‍ കരുതിവെച്ചിട്ടുണ്ട്. അവര്‍ക്കെന്റെ മനസ്സില്‍ എന്താണ് സ്ഥാനമെന്നും അവരെ ഞാന്‍ എന്തുമാത്രം മിസ്സ് ചെയ്യുമെന്നുമൊക്കെ പറയണമെന്നുണ്ട്. ഞാന്‍ പറയുന്നതെല്ലാം അവര്‍ക്ക് മനസിലാവുമോ എന്നറിയില്ല..

അല്ലെങ്കിലും ഈ അഞ്ചുവര്‍ഷവും ഞങ്ങള്‍ ലോകവിശേഷങ്ങള്‍ പറഞ്ഞത് ഏതെങ്കിലും ഭാഷ പഠിച്ചിട്ടാണോ?
5 comments:
സ്നേഹത്തിന് ഭാഷയില്ലല്ലോ ശിവ. അതിന്റെ ചൂടും ചൂരും ഒന്ന് വേറെ തന്നെ. പോസ്റ്റില്‍ ശിവയുടെ ഒരു കൈയൊപ്പ് വന്നില്ല. അത് പോസ്റ്റിന്റെ ഘടന ഇതായതിനാലാവാം.
Harikrishnan
Good.... :-)
ഇതേ പോലൊരനിഭവം വായിച്ചിരുന്നു, ഓര്മ്മയിലതാണോടി വന്നത്.
ചില ബന്ധങ്ങള്‍ അങ്ങനെയാണ്.
അനുഭവം*
നന്ദി എല്ലാവര്ക്കും.
ഇതൊരു ഉപചാരമോ പൊങ്ങച്ചമോ ഒന്നും ആയി എഴുതിയതല്ല. ഇത്തരക്കാരെയൊക്കെ നമ്മള് ബോധപൂര്‍വമോ അല്ലാതെയോ മറന്നുപോവുകയാണ് പതിവ്. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇവരൊക്കെ സ്മൃതി പഥത്തില്‍ നിന്നും മറഞ്ഞുപോകും. എന്നെങ്കിലും വീണ്ടും എടുത്തു നോക്കുമ്പോഴെങ്കിലും വീണ്ടും നന്ദിയോടെ ഓര്‍ക്കാന്‍ വേണ്ടി എഴുതി ഇട്ടു എന്നേയുള്ളൂ...
Post a Comment