മഴ എനിക്ക് എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു ഓര്‍മ്മയാണ്. കുട്ടിക്കാലത്ത് ആര്‍ത്തുപെയ്യുന്ന മഴയത്ത് കുട പിടിച്ചും പാതിയും നനഞ്ഞുകൊണ്ട് സ്കൂളില്‍ പോയിരുന്നത്...
അമ്പലമുറ്റത്തെ വെള്ളം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു കളിച്ചത്...
കാറ്റില്‍ മുടിയഴിച്ചാടുന്ന കരിമ്പനകളെ ഭയപ്പാടോടെ നോക്കി ചേച്ചിയുടെ പിന്നില്‍ ഒളിച്ചത്...
ജനാലക്കല്‍ ഇരുന്നു മഴ കണ്ടത്...
ഇരു ചെവിയിലും വിരലിടുകയും എടുക്കുകയും ചെയ്തു മഴയുടെ സംഗീതം ആസ്വദിച്ചത്... അതിലെ താളഭേദങ്ങള്‍ തിരഞ്ഞത്...
അങ്ങനെ മഴയുടെ ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല...
പിന്നീടെന്നോ മഴ പ്രണയമായി....
വിരഹമായി...
നഷ്ടബോധമായി... പ്രത്യേകിച്ചും മഴയുടെ(ദൈവത്തിന്റെയും) സ്വന്തം നാടു വിടേണ്ടി വന്നപ്പോള്‍...
ആണ്ടിലൊരിക്കല്‍ വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം മഴ വിരുന്നുകാരനായെത്തുന്ന നാട്ടില്‍ ഉപജീവനത്തിനായി ചേക്കേറേണ്ടിവന്നപ്പോള്‍ മഴയുടെ കൊതിപ്പിക്കുന്ന ഓര്‍മകളും കൂട്ടുകാരുടെ forwarded mails'ഉം കൊണ്ടു സമാധാനിക്കേണ്ടി വന്നു...
എങ്കിലും ആകാശം ഇരുണ്ടു കൂടുമ്പോള്‍ എന്റെ ഉള്ളില്‍ വല്ലാത്ത ഒരു വിങ്ങല്‍ ആണ്... മേഘാവൃതമായ ആകാശം കണ്ട് "how romantic climate" എന്ന് പറയാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല... മേഘങ്ങള്‍ നിറഞ്ഞ ആകാശം പോലെ തന്നെ ആവാറുണ്ട് അപ്പോള്‍ എന്റെ മനസ്സും.. പെയ്തൊഴിയാന്‍ കാത്ത്... (അതിന്റെ കാരണം ഇന്നുവരെ എനിക്ക് കണ്ടെത്താനായിട്ടില്ലെങ്കിലും..)

13 comments:
Super!
adipoli.....maza kittiyapole.....
manasum kulirnnu..........ormayude pravahamayi.........
hello ara .........e .........puthiya avatharam??????
chummathe onnu pedippikkana,.....raggin..nice blog frd go on....
Heloo... thudakkam Nannayi...
Mazha Ormmakal Sarikkum peythozhinju...Kurachu koodi aavamaayirunnu..
Nannayi ezhuthuka.. Aaasamsakalode..
Aniyan
also..Nature's eternal music..like waves thrashing ashore!!Nights studded with 'fire flies'....good blogs...it is really nostalgic.
മഴ എന്റെയും ഒരു ദൌര്‍ബല്യമാണ്.
ചെന്നൈ പോലെ മഴ ആഘോഷിക്കുന്ന നാട് വേറെ ഉണ്ടോ.. തപ്പും തകിലും എടുത്തു നടു റോഡില്‍ ആടി പാടി മഴയെ ഉത്സവം ആക്കുന്നവര്‍...
nice!
mazhaye snehikkunna mattoruvan-kannan
സ്നേഹമഴ*.......!!!
മഴയോര്‍മ്മകള്‍ മനോഹരം.....!!
മഴയോ.. അതിമനോഹരം....!!
മനു (മഴ*)..!
നല്ല വരികള്‍
nice...!!
Post a Comment